നാദാപുരം-വാണിമേല്‍പരപ്പു പാറയില്‍ വീടിനു നേരെ ബോംബെറിഞ്ഞു. ഭൂമിവാതൂക്കല്‍ ജ്വല്ലറി ഉടമ പരപ്പു പറമ്മല്‍ കുഞ്ഞാലി ഹാജിയുടെ വീട്ടിനു നേരെയാണ് ബോംബ് എറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ രണ്ടര യോടെയാണ് സംഭവം. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാര്‍ ഞെട്ടി ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു.പരി സരവാസികളും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും അക്ര മികളെ കണ്ടെത്താനായില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തും 'വളയം എസ് ഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ട്. സമാധാനം നില നില്‍ക്കുന്ന പ്രദേശത്ത് അശാന്തി വിതക്കാനുള്ള നീക്കം നിയമപാലകര്‍ ഗൗരവത്തില്‍ കാണണമെന്ന് സ്ഥലം സന്ദര്‍ശിച്ച മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എന്‍ കെ മൂസ മാസ്റ്റര്‍ പറഞ്ഞു.