Sorry, you need to enable JavaScript to visit this website.

പട്ടിയെ കശാപ്പ് ചെയ്തു; സൗദിയിൽ റെസ്റ്റോറന്റ് അടപ്പിച്ചു

അബഹ - ഉപയോക്താക്കൾക്ക് ഭക്ഷണം തയാറാക്കി വിൽക്കുന്നതിന് പട്ടിയെ കശാപ്പു ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്ന് അൽഹരീദയിലെ അൽസാഹിൽ ബലദിയ മുൻകരുതലെന്നോണം റെസ്റ്റോറന്റ് അടപ്പിച്ചു. 
റെസ്റ്റോറന്റിൽനിന്ന് ശേഖരിച്ച ഇറച്ചിയുടെ സാമ്പിൾ പരിശോധനക്കായി ലാബിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ തൊഴിലാളിയെ അധികൃതർ ചോദ്യം ചെയ്തുവരികയാണ്. 
റെസ്റ്റോറന്റിലെ തൊഴിലാളി പട്ടിയെ കശാപ്പു ചെയ്തതായി സംശയം തോന്നി സുരക്ഷാ ഭടനാണ് നഗരസഭയെ വിവരം അറിയിച്ചത്. തൊഴിലാളി ഒളിപ്പിച്ചുവെച്ച പട്ടിയുടെ തുകൽ ഭാഗം പരിശോധിച്ചാണ് ഇക്കാര്യം സുരക്ഷാ ഭടൻ ഉറപ്പുവരുത്തിയത്. 

Latest News