റിയാദ് - ലൈസൻസില്ലാതെ ചികിത്സ നടത്തിയ സൗദി വനിതയെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് പിടികൂടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദന്ത, ചർമ രോഗ മെഡിക്കൽ കോംപ്ലക്‌സ് കേന്ദ്രീകരിച്ചാണ് വ്യാജ ഡോക്ടർ പ്രവർത്തിച്ചിരുന്നത്. തുടർ നടപടികൾക്കായി ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മറ്റൊരു സംഭവത്തിൽ, ജിസാനിലെ ആരിദയിൽ നിയമ വിരുദ്ധമായി കൊമ്പു വെക്കൽ ചികിത്സാ മേഖലയിൽ പ്രവർത്തിക്കുകയും ചികിത്സകൾ നടത്തുകയും ചെയ്ത വിദേശിയെ ആരോഗ്യ വകുപ്പും സുരക്ഷാ വകുപ്പുകളും ചേർന്ന് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധം നിയമ വിരുദ്ധമായി കൊമ്പുവെക്കൽ ചികിത്സ വിദേശി നടത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നെന്ന് ജിസാൻ ആരോഗ്യ വകുപ്പ് അറിയിച്ചു.