കാസര്‍കോട്- കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് രക്തസാക്ഷി ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയത്തില്‍ ഏട്ടനായി വരന്റെ കൈപിടിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍. മുകേഷ് ആണ് വരന്‍.
2019 ഫെബ്രുവരി 17 നാണു കാസര്‍കോട് പെരിയയില്‍ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നു കൊല നടത്തിയെന്നാണു സി.ബി.ഐ കേസ്.