തിരുവനന്തപുരം- കഞ്ചാവും എം. ഡി. എം. എയുമായി നാലു പേര്‍ പിടിയില്‍. കഠിനംകുളം സ്വദേശി ജോഷോ, വലിയവേദി സ്വദേശികളായ കാര്‍ലോസ്, അനു, ഷിബു എന്നിവരാണ് പിടിയിലായത്. പള്ളിതുറയില്‍ നിന്നാണ് മയക്കുമരുന്നുമായി ഇവര്‍ പിടിയിലായത്.
133 കിലോ കഞ്ചാവും 50 ഗ്രാം എം. ഡി. എം. എയുമായാണ് ഇവര്‍ പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളും മയക്കുമരുന്നും പിടിയിലായത്.
വാടക വീട്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നുമാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കാറില്‍ നിന്നും 62 പാക്കറ്റുകള്‍ കണ്ടെടുത്തു. ഇതില്‍ ഒരണ്ണത്തില്‍ ഏകദേശം രണ്ടു കിലോ കഞ്ചാവെങ്കിലും ഉണ്ടായിരുന്നു.