തിരുവന്തപുരം - എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ജൂലൈ 16 ന് ശേഷം എയിഡഡ് മാനേജ്‌മെന്റിന് അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ സീറ്റ് കുറവിന് അനുസരിച്ചാകും പുതിയ സീറ്റുകള്‍ അനുവദിക്കുക. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ ചില സംഘടനകള്‍ സമരവുമായി രംഗത്ത് വരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണെന്നും മന്ത്രി പറഞ്ഞു.