തിരുവനന്തപുരം-സിപിഎം സെമിനാറിലേക്കുള്ള ക്ഷണം മുസ്‌ലിം ലീഗ് തള്ളിയതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം നേതാക്കള്‍. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിം ലീഗെന്നും അവര്‍ക്ക് മറിച്ചൊരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നുമാണ് സി.പി.എം നേതാക്കളുടെ പ്രതികരണം.
മുസ്ലിം ലീഗിന്റേത് രാഷ്ട്രീയമായ തീരുമാനമാണെന്നും അതില്‍ അത്ഭുതമില്ലെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏക സിവില്‍കോഡിനെതിരെ എല്ലാവരെയും ഒന്നിപ്പിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന് ഇതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീം സമുദായത്തിലുള്ളവരെ മാത്രമാണ് സിപിഎം സെമിനാറില്‍ ക്ഷണിച്ചതെന്ന ധാരണ തെറ്റാണെന്നും എ.കെ.ബാലന്‍ പറഞ്ഞു.