Sorry, you need to enable JavaScript to visit this website.

സി.പി.എം സെമിനാര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ അനുഭവം ഓര്‍മിപ്പിച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം-ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ആശങ്കയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ അനുഭവം പലരുടെയും മനസ്സില്‍ കാണുമെന്ന് മുരളീധരന്‍ പറഞ്ഞു.
അന്ന് സമരത്തില്‍ പങ്കെടുത്തവരില്‍ പലരും ഇപ്പോഴും കേസില്‍ പ്രതികളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിനെ കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സിപിഎം സെമിനാര്‍ നടത്തുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

മണിപ്പൂരിലെ ആക്രമണങ്ങളില്‍ എം.വി.ഗോവിന്ദന് ഒരാശങ്കയുമില്ല. ലണ്ടനില്‍ പോയി വന്ന ശേഷം ഒരു വിഭാഗത്തെ അവഹേളിക്കുന്ന രീതിയിലാണ് ഗോവിന്ദന്‍ പ്രസ്താവന നടത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടി ഇത്രയും തരം താഴാന്‍ പാടില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News