കാസര്‍കോട് - പനി ബാധിച്ച് മൂന്ന് വയസ്സായ ഇരട്ട സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശൂര്‍ സ്വദേശി ബലേഷിന്റെയും അശ്വതിയുടേയും മകന്‍ ശ്രീബാലുവാണ് മരിച്ചത്. പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് ഡിസ് ചാര്‍ജ് ആയതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇന്നലെ രാത്രി രോഗം മൂര്‍ഛിച്ചതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം. രോഗം കൃത്യമായി കണ്ടെത്തുന്നതിന് സാമ്പിളുകള്‍ വിദഗ്ധ പരിശോധയ്ക്ക് അയയ്ക്കും ശിവ ബാലുവാണ് ശ്രീബാലുവിന്റെ ഇരട്ട സഹോദരന്‍.