കണ്ണൂര്‍ - കണ്ണൂര്‍ പാണപ്പുഴയില്‍ കവുങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ദേഹത്തേക്ക് വീണ് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. ആലക്കാട് അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജുബൈറാണ് മരിച്ചത്. ഏര്യം വിദ്യാമിത്രം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ജുബൈര്‍. വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.