Sorry, you need to enable JavaScript to visit this website.

മറുനാടന്‍ മലയാളി സമൂഹത്തില്‍ വിഷം കലക്കുന്ന സ്ഥാപനം; സംരക്ഷിക്കരുതെന്ന് മുസ്ലിം ലീഗ്

മലപ്പുറം-'മറുനാടന്‍ മലയാളി'യെയും ഷാജന്‍ സ്‌കറിയയെയും സംരക്ഷിക്കണമെന്ന നിലപാട് മുസ്്ലിംലീഗിനില്ലെന്നും സമൂഹത്തില്‍ വിഷം കലക്കാന്‍ സ്ഥാപനങ്ങളും ആളുകളും ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും  മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പറഞ്ഞു.
മറുനാടന്‍ മലയാളിയെക്കുറിച്ച് മുസ്ലിംലീഗിന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ വീഡിയോകള്‍ മതസ്പര്‍ധ വളര്‍ത്തുന്നതും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്നതുമാണ്. ഒരു യൂട്യൂബ് ചാനലും തുറന്നുവച്ച് എന്തും വിളിച്ചു പറയുന്നവരെ മാധ്യമപ്രവര്‍ത്തകരായി കാണാനാകില്ല. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ അനീതിയുണ്ടെങ്കില്‍ അതവസാനിപ്പിക്കണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കങ്ങള്‍ മുസ്ലിംലീഗ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ബാധ്യത മുസ്്ലിംലീഗിനുണ്ടെന്നും കഴിഞ്ഞ കാലങ്ങളിലെന്നപോലെ അതുമായി മുന്നോട്ടുപോകുമെന്നും സലാം പറഞ്ഞു.
രാഷ്ട്രീയകാര്യത്തില്‍ സി.പി.എമ്മിന്റേത് കപടമുഖമാണ്. അതുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരിനെതിരെ മുസ്ലിംലീഗിന് നിരന്തരം സമരമുഖത്തിറങ്ങേണ്ടിവരുന്നത്. സി.എ.എ, എന്‍.ആര്‍.സി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചില്ലെന്നതും മലബാറിലേക്ക് കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കുന്നില്ലെന്നതുമെല്ലാം
സി.പി.എമ്മിന്റെ കപടമുഖം വ്യക്തമാക്കുന്നതാണെന്നു സലാം പറഞ്ഞു.
മലബാറില്‍ മൂന്നു അലോട്ട്മെന്റ് കഴിഞ്ഞിട്ടും പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ നാല്പത്തി മൂവായിരം വിദ്യാര്‍ഥികളാണ് പുറത്തിരിക്കുന്നത്. പത്തിനു മലബാറിലെ ആറു ജില്ലകളിലും വിദ്യാഭ്യാസ ഉപജില്ലകളിലും മുസ്‌ലിംലീഗ് ഉപരോധം നടത്തും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ  നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അരക്ഷിതാവസ്ഥ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും. നടപടിയുണ്ടായില്ലെങ്കില്‍ തീക്ഷണമായ സമരപരിപാടികളിലേക്ക് പോകുമെന്നും കുട്ടികളുടെ ഭാവിയെ കണ്ടില്ലെന്ന് നടിക്കാന്‍ മുസ്്ലിംലീഗ് തയാറല്ലെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.

 

Latest News