Sorry, you need to enable JavaScript to visit this website.

ഏക സിവില്‍ കോഡിനെതിരെ സി പി എം നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ സമസ്ത തീരുമാനിച്ചു

കോഴിക്കോട് - ഏക സിവില്‍ കോഡിനെതിരെ സി പി എം നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ സമസ്ത തീരുമാനിച്ചതായി 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ സമസ്ത സി പി എമ്മുമായി സഹകരിച്ചിരുന്നു. അതേരീയിലുള്ള സഹകരണമായിരിക്കും സി പി എമ്മുമായി ഉണ്ടാകുക. കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കും. ഈ വിഷയത്തില്‍ എല്ലാ പൊതുസ്വഭാവമുള്ള പരിപാടികളിലും സമസ്ത സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏക സിവില്‍ കോഡ് വിഷയവുമായി ബന്ധപ്പെട്ട് സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണും. അദ്ദേഹത്തിന് നേരിട്ട് നിവേദനം നല്‍കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

 

Latest News