കോഴിക്കോട് - പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറുടെ മകളും മലപ്പുറം ജില്ലയിലെ മങ്കട സ്വദേശിയുമായ ജനിഷയുടെ മകൾ അസ്‌ക സോയ(9)യാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേ ഇന്ന് പുലർച്ചെയാണ് മരണം. പനി ബാധിച്ച് വ്യാഴാഴ്ചയാണ് കുട്ടി ഒ.പിയിൽ ചികിത്സ തേടിയത്. പനി മാറാത്തതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനി എച്ച് വൺ എൻ വൺ ആണെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല.