ദോഹ- കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശി ഊരത്ത് കമ്മന മുഹമ്മദലി (52) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി. വെള്ളിയാഴ്ച രാത്രി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. വർഷങ്ങളായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുഹമ്മദലി മുമ്പ് മസ്‌കത്തിലെ ഇബ്രിയിലും ജോലി ചെയ്തിരുന്നു. ഭാര്യ: സെറീന കടെക്കച്ചാലിൽ. മക്കൾ: അസ്‌ന, അദ്‌നാൻ, അബ്ദുല്ല, ആഫിയ, അസീം. മരുമകൻ അഫ്‌സൽ. പിതാവ് പരേതനായ കുഞ്ഞബ്ദുള്ള. മാതാവ് ഫാത്തിമ. ഹമദ് മെഡിക്കൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു