കോഴിക്കോട് - കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് സ്വദേശി പുതിയപുരയില്‍ അനൂപ് സുന്ദരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കനത്ത മഴയില്‍ തീരത്തേക്ക് കടല്‍ കയറുന്നതിനിടെ തോണിക്ക് സമീപം നില്‍ക്കുകയായിരുന്ന മത്സ്യ തൊഴിലാളിയായ അനൂപ് ശക്തമായ തിരയില്‍ പെട്ടുപോകുകയായിരുന്നു. നാട്ടുകാരായ മത്സ്യത്തൊഴിലാളികളും കടല്‍ റെസ്‌ക്യൂ ടീമും ഉടന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.