Sorry, you need to enable JavaScript to visit this website.

അവയവദാനത്തില്‍ വിദ്വേഷ പ്രചാരണം; തെളിവ് ഹാജരാക്കാന്‍ ഡോ.ഗണപതിക്ക് നോട്ടീസ്

തിരുവനന്തപുരം-സര്‍ക്കാരിന്റെ അവയവദാന പദ്ധതിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കു തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ.ഗണപതിക്ക് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ (ഡി.എം.ഇ) നോട്ടീസ് അയച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന അവയവ ദാനത്തിനെതിരെയും മസ്തിഷ്‌ക മരണവുമായി ബന്ധപ്പെട്ടുമെല്ലാം തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. തുടര്‍ന്നാണ് ആരോപണങ്ങള്‍ക്ക് തെളിവ് ഹാരജരാക്കാന്‍ ആവശ്യപ്പെട്ട് ഡോ.ഗണപതിക്ക് ഡി.എം.ഇ നോട്ടീസ് അയച്ചത്.
2022 ലാണ് ഡി.എം.ഇയെ അപ്രോപ്രിയേറ്റ് അതോറിറ്റിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ട്  അനുസരിച്ചായിരുന്നു നിയമനം. നിയമത്തിനു വിരുദ്ധമായ കാര്യങ്ങളുണ്ടായാല്‍ നടപടിയെടുക്കാനുള്ള അധികാരം ഡി.എം.ഇക്ക് ഉണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് നോട്ടീസ് അയച്ചത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ തീരുമാനം. അവയവദാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ട വ്യക്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

 

Latest News