കൊല്‍ക്കത്ത- മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടാല്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ യു. എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. കൊല്‍ക്കത്തയിലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും യു. എസ് അംബാസിഡര്‍ പറഞ്ഞു.
സമാധാനം നിലനില്‍ക്കുകയാണെങ്കില്‍ കൂടുതല്‍ സഹകരണവും കൂടുതല്‍ പദ്ധതികളും കൂടുതല്‍ നിക്ഷേപവും കൊണ്ടുവരാന്‍ കഴിയുമെന്നും എറിക് ഗാര്‍സെറ്റി പറഞ്ഞു. ഇന്ത്യയുടെ കിഴക്കും വടക്കു കിഴക്കും അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളും യു. എസിന് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.