തിരുവനന്തപുരം- മലപ്പുറത്തും പത്തനംതിട്ടയിലും തെരുവുനായയുടെ ആക്രമണം.
മലപ്പുറം മമ്പാട് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടു വയസുകാരനെ തെരുവുനായകള്‍ ആക്രമിച്ചു. ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. അഞ്ച് തെരുവുനായകള്‍ കുട്ടിയെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കാലിനു പരുക്കേറ്റ കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് അംഗം ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് നായയുടെ കടിയേറ്റത്.