തൃശൂര്‍ - പുന്നയൂര്‍ക്കുളത്ത് വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരി മരണമടഞ്ഞു. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷിന്റെയും വിശ്വനിയുടെയും മകള്‍ മകള്‍ അതിഥിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.