പട്ടാമ്പി- തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ചാഴിയാട്ടിരി പള്ളിപ്പാട്ട് മനയിൽ പി.എം.രാജേഷിനെ(51) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് വീട്ടിനകത്താണ് മൃതദേഹം കണ്ടത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമികസൂചന. നിലവിൽ തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്തിലെ പള്ളിപ്പാടം വാർഡ് അംഗമായി പ്രവർത്തിക്കുന്ന രാജേഷ് 2010-15 വേളയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. തിരുമിറ്റക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, രാജീവ്ഗാന്ധി കോ-ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ രാജശ്രീ. രണ്ടു മക്കളുണ്ട്.