Sorry, you need to enable JavaScript to visit this website.

ഫൈൻ ഉണ്ടെങ്കിൽ ഇഖാമയും വാഹന രജിസ്‌ട്രേഷനും പുതുക്കാൻ കഴിയുമോ?

ചോദ്യം: കോവിഡ് സമയത്ത് കർഫ്യു നിയമ ലംഘനം നടത്തിയെന്നറിയിച്ചുള്ള മെസേജ് ലഭിച്ചിരുന്നു. ഇപ്പോൾ എനിക്ക് ഇഖാമയും വാഹന രജിസ്‌ട്രേഷനും പുതുക്കാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടത്. നിയമലംഘനം നടത്തിയതിന്റെ പേരിൽ ഫൈൻ അടക്കേണ്ടതുണ്ടോ?


ഉത്തരം: ജവാസാത്ത് നിയമ പ്രകാരം ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നിലവിലുണ്ടെങ്കിൽ ഇഖാമ, കാർ രജിസ്‌ട്രേഷൻ പുതുക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാനാവില്ല. നിയമ ലംഘനവുമായി ബന്ധപ്പെട്ട ഫൈൻ അടച്ചാൽ മാത്രമാണ് അതിനു കഴിയുക. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടെങ്കിൽ അതു പരിഹരിക്കപ്പെടുന്നതുവരെ സർക്കാർ തലത്തിലുള്ള നടപടിക്രമങ്ങളൊന്നും നടത്താനാവില്ല.  

Latest News