Sorry, you need to enable JavaScript to visit this website.

ഒപെക്കിൽ ചേരാൻ നാലു രാജ്യങ്ങളുമായി ചർച്ചകൾ

ജിദ്ദ - പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടയായ ഒപെക്കിൽ ചേരാൻ നാലു രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നതായി ഒപെക് സെക്രട്ടറി ജനറൽ ഹൈഥം അൽഗൈസ്. അസർബൈജാൻ, മലേഷ്യ, ബ്രൂണൈ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുമായാണ് ചർച്ചകൾ നടത്തുന്നത്. 
അംഗരാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് സംഘടന ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുന്നത് സംഘടനയെ ശക്തിപ്പെടുത്താൻ സഹായിക്കും. എണ്ണ വിപണികളുടെ സ്ഥിരതയും സംരക്ഷണവും സംബന്ധിച്ച് ഒരേ തന്ത്രപരമായ ദിശാബോധം ഉള്ള രാജ്യങ്ങളെ സംഘടനയിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. 
ഇപ്പോൾ കൂടിയാലോചനകൾ നടത്തിയ നാലു രാജ്യങ്ങളും 2017 മുതൽ സംഘടനയോട് ഐക്യദാർഢ്യം പുലർത്തുകയും 2020 ലെ വിപണി തകർച്ചയിലും കൊറോണ മഹാമാരിയിലും വെല്ലുവിളികളിലൂടെ കടന്നുപോവുകയും ചെയ്ത രാജ്യങ്ങളാണ്. അതുകൊണ്ടു തന്നെ, ഈ രാജ്യങ്ങൾക്കെല്ലാം എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കുക എന്ന പൊതുലക്ഷ്യമുണ്ടെന്നും ഹൈഥം അൽഗൈസ് പറഞ്ഞു. 

Latest News