Sorry, you need to enable JavaScript to visit this website.

ഏക സിവിൽ കോഡിലൊളിപ്പിച്ച രാഷ്ട്രീയ തന്ത്രം

ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ വ്യക്തി നിയമങ്ങളുടെ ഏകീകരണം ഒരിക്കലും സാധിക്കില്ല.  ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രമായി എടുത്താൽ പോലും ഇത് നടപ്പില്ല.  വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ തീർത്തും വ്യക്തിപരമായ പരിമിത വിഷയങ്ങളിൽ മാത്രമാണ് പേഴ്‌സണൽ ലോ  എന്ന വ്യക്തി നിയമങ്ങൾ നിലനിൽക്കുന്നത്.  മതപരമായി മാത്രമല്ല, ഭാഷപരമായും പ്രാദേശികമായും പാരമ്പര്യമായും ഇതിന്റെ വേരുകൾ ശക്തമാണ്.  പലപ്പോഴും മുസ്‌ലിം വിരുദ്ധതയാണ് ഏക സിവിൽ കോഡ് പ്രയോഗത്തിൽ പ്രകടമാകാറുള്ളത്.


               

ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന മാനിഫെസ്റ്റോയിലെ പ്രഖ്യാപനം എൻ.ഡി.എ നൽകിയ തട്ടിപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.  ഇന്ത്യയിൽ ഇപ്പോൾ തന്നെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമായ ഏകീകൃത സിവിൽ, ക്രിമിനൽ നിയമങ്ങൾ നിലവിലുണ്ട്.  ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തന്നെ അത് നടപ്പാക്കുമെന്ന് പറഞ്ഞ തട്ടിപ്പാണ് ദേശീയ തലത്തിൽ നടപ്പാക്കുമെന്ന 2024 ലെ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രചാരണായുധം.
ദേശീയ നിയമങ്ങൾ പാർലമെന്റ് ആണ് പാസാക്കേണ്ടത്, സംസ്ഥാനങ്ങളല്ല. ഇവരൊക്കെ സങ്കൽപിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും വ്യക്തിനിയമത്തെ കുറിച്ചാണ്.  'പേഴ്‌സണൽ ലോ, 'ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾക്കിടയിൽ പോലും ഇത് ഏകീകരിക്കാൻ കഴിയുകയില്ലെന്നതാണ് സത്യം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വർഗീയ ധ്രുവീകരണത്തിനായി എന്തെങ്കിലും പ്രശ്‌നം എടുത്തിടുന്ന ഒരു സ്വഭാവമുണ്ട്.  സ്വാതന്ത്ര്യ പ്രാപ്തി മുതൽക്കുള്ള പ്രവണതയാണിത്.  ഗോവധ നിരോധനമായിരുന്നു വളരെ കാലം ചർച്ച ചെയ്യപ്പെട്ടിരുന്നത്.  ഇന്ന് ഇപ്പോൾ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനമുണ്ട്. എന്നാൽ റോഡിൽ ഒരിടത്തും തെരുവുനായ്ക്കളെ പോലെ പശുക്കൾ അലഞ്ഞു നടക്കുന്നില്ല.  മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം മാംസ കയറ്റുമതി നാൽപത് ശതമാനത്തോളം വർധിച്ചു. ഇക്കാര്യത്തിൽ ബ്രസീൽ കഴിഞ്ഞാൽ രണ്ടാം സ്ഥാനം നമുക്കാണ്. ഇന്ത്യയിൽ അറബ് - മുസ്‌ലിം പേരുകളിൽ അറിയപ്പെടുന്ന അൽ കബീർ, അറേബ്യൻ എക്‌സ്‌പോർട്‌സ്, അൽ നൂർ തുടങ്ങിയ മാംസ കയറ്റുമതിക്കാരെല്ലാം ഹിന്ദുക്കളാണ്.  ഇതെല്ലാം കൂട്ടി വായിച്ചാൽ കാര്യം വ്യക്തമാകും.  ഗോവധത്തിന് മാർക്കറ്റ് കുറഞ്ഞപ്പോൾ രാമക്ഷേത്ര നിർമാണം വന്നു.  സന്ദർഭവശാൽ പറയട്ടെ, രാമക്ഷേത്ര നിർമാണത്തിന്നു മുസ്‌ലിം സമൂഹം എതിരായിരുന്നില്ല. അതിന്റെ സ്ഥാനം സംബന്ധിച്ചു മാത്രമായിരുന്നു തർക്കം.  ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം അത് വൈകാരികമാക്കി ജനങ്ങളിലേക്ക് എറിഞ്ഞു കൊടുക്കാനാണ് തൽപര കക്ഷികൾ ആവേശം കാണിച്ചത്.  രാജ്യത്തിന്റെ പ്രതിഛായക്കേറ്റ കനത്ത പ്രഹരമായിരുന്നു അത്. സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ ബാബ്‌രി മസ്ജിദ് നിന്നിരുന്ന സ്ഥാനത്തു ഒരു ക്ഷേത്രം ഉണ്ടായിരുന്നതിന് യാതൊരു സൂചനയും ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.  ഭരണഘടന 142 ന്റെ പ്രത്യേക അധികാരമുപയോഗിച്ചു ക്ഷേത്ര നിർമാണത്തിന്ന് വിട്ടുകൊടുക്കുകയായിരുന്നു.  വിധി 'ആഘോഷിച്ച' കാര്യം അന്നത്തെ ചീഫ് ജസ്റ്റിസ് തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. 
ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ വ്യക്തി നിയമങ്ങളുടെ ഏകീകരണം ഒരിക്കലും സാധിക്കില്ല.  ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രമായി എടുത്താൽ പോലും ഇത് നടപ്പില്ല.  വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ തീർത്തും വ്യക്തിപരമായ പരിമിത വിഷയങ്ങളിൽ മാത്രമാണ് പേഴ്‌സണൽ ലോ  എന്ന വ്യക്തി നിയമങ്ങൾ നിലനിൽക്കുന്നത്.  മതപരമായി മാത്രമല്ല, ഭാഷാപരമായും പ്രാദേശികമായും പാരമ്പര്യമായും ഇതിന്റെ വേരുകൾ ശക്തമാണ്.  പലപ്പോഴും മുസ്‌ലിം വിരുദ്ധതയാണ് ഏക സിവിൽ കോഡ് പ്രയോഗത്തിൽ പ്രകടമാകാറുള്ളത്. എന്നാൽ ഇന്ത്യയിലെ ഓരോ മത വിഭാഗത്തിനും പ്രത്യേകം വ്യക്തിനിയമങ്ങൾ ഉണ്ട്.  രാജ്യത്ത് എല്ലാം ഒന്നു മതി എന്നാണ് പ്രചാരണം.  പിന്നെ എന്തിന് മുസ്‌ലിംകൾക്ക് മാത്രമായി മോഡി സർക്കാർ മുത്തലാഖ് എന്ന പേരിൽ ക്രിമിനൽ നിയമമാക്കി എന്ന ചോദ്യം അവശേഷിക്കുന്നു. ലോകത്ത് എല്ലായിടത്തും വിവാഹ കാര്യങ്ങൾ സിവിൽ നടപടിയാണ്. വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള നിരവധി ദേശീയതകൾ ചേർന്ന നാടാണ് നമ്മുടേത്. ഇന്ത്യ ഒരു ഏക ദേശീയതയല്ല. തമിഴ്‌നാട്ടിൽ ദ്രാവിഡ കക്ഷികളുടെ ജനനം തന്നെ പഴയ ആര്യ - ദ്രാവിഡ വിദ്വേഷത്തിന്റ പശ്ചാത്തലത്തിലാണ്. വിവിധ സംസ്ഥാനങ്ങളിൽ ഇത്ര അധികം പ്രാദേശിക പാർട്ടികൾ വളർന്നതിന്റെ കാരണങ്ങളും മറ്റൊന്നല്ല. കേരളത്തിൽ പോലും ജാതി അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുണ്ട്. വ്യക്തി നിയമത്തിന്റെ കാര്യത്തിൽ ഓരോ മനുഷ്യനും ഓരോ പ്രദേശവും ഓരോ സമൂഹവും വ്യത്യാസം കാണിക്കുന്നുണ്ട്. 1955-56 കാലഘട്ടത്തിൽ ഹിന്ദു പീനൽ കോഡ് പാർലമെന്റ് പാസാക്കുകയുണ്ടായി. ഇത് ഹിന്ദുക്കൾക്ക് മാത്രമുള്ള നിയമങ്ങളാണ്. ഹിന്ദു വിവാഹം, ഹിന്ദു പ്രായപൂർത്തി - രക്ഷാകർതൃത്വ നിയമം, ദത്താവകാശം, പരിപാലനം, പിന്തുടർച്ചാവകാശം തുടങ്ങിയവക്കെല്ലാം നിയമ വ്യവസ്ഥ ഉണ്ടായി. തുടക്കം മുതൽ തന്നെ ഇത് വിവാദമായിരുന്നു. 
സ്വത്ത് വീതിക്കുന്നതിലും പ്രശ്‌നങ്ങളുണ്ട്. ഉന്നത വിഭാഗത്തിൽ പെട്ടവർ താഴ്ന്ന ജാതിയിൽ പെട്ടവരെ വിവാഹം കഴിക്കുമ്പോൾ തറവാട്ടു സ്വത്ത് നഷ്ടപ്പെടുന്നത് തടയാൻ മരുമക്കത്തായ സമ്പ്രദായവും പെണ്മക്കത്തായവും ഒക്കെ നിലനിർത്തുന്ന വിഭാഗക്കാരുണ്ട്.  മൃതദേഹം ദഹിപ്പിക്കുന്നവരും കുഴിച്ചുമൂടുന്നവരും പഠനത്തിന് വിട്ടു നൽകുന്നവരുമുണ്ട്. നിരോധനം ഉണ്ടായിട്ടും ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കുന്ന സതി ചില പ്രദേശങ്ങളിൽ ഇപ്പോഴും ഉണ്ട്. ചിതക്ക് പുരുഷ സന്താനം മാത്രമേ തീക്കൊളുത്താവൂ എന്ന് ശഠിക്കുന്നവരുണ്ട്. ഇപ്പോൾ സ്ത്രീയും കൊള്ളിവെക്കുന്നുണ്ട്. ഇതെല്ലാം നിയമത്തിലൂടെ എകീകരിക്കുക പ്രയോഗികമല്ല. തികച്ചും വ്യക്തിപരമായ കാര്യമായി വിടുന്നതാണ് ബുദ്ധി. ഹിന്ദു സ്ത്രീകൾക്ക് സ്വത്തവകാശം നൽകുന്നതിൽ സംശയിച്ചവരിൽ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദും ഉണ്ടായിരുന്നു. 
എല്ലാ വ്യക്തി നിയമങ്ങളെയും നിഷ്പ്രഭമാക്കുന്ന നിക്കങ്ങളാണ് സമീപകാലത്തു നമ്മുടെ കോടതികളിൽ നിന്നും സർക്കാരുകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിവാഹമെന്ന പവിത്രതയെ അവ നിരാകരിക്കുന്നു. നിയമാനുസൃതം വിവാഹം ചെയ്യുന്നതിന് പകരം ഒന്നിച്ചു ജീവിക്കുക - ലിവിംഗ് ടുഗദർ - എന്നാകുന്നു. ഭർത്താവിനു പകരം ജീവിത പങ്കാളി, സുഹൃത്ത് എന്നൊക്കെ ആകുന്നു. ഇതിനു പുറമെ സ്വവർഗ വിവാഹം തുടങ്ങിയ അപരിഷ്‌കൃത സംഭവങ്ങൾ വേറെയും. 

Latest News