ബെയ്ഷ്- ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏക സിവില്‍ കോഡ് വിഷയത്തില്‍ തെരുവ് പ്രക്ഷോഭങ്ങള്‍ക്ക് പകരം സമാനമനസ്‌കരെ കൂട്ടിച്ചേര്‍ത്ത് അഭിപ്രായ രൂപീകരണം നടത്തി പ്രതിഷേധിക്കാമെന്ന കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഒന്നായി എടുത്ത നയപരമായ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ജിസാന്‍ ബെയ്ഷ് കെ.എം.സി.സി യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. കോമു പി. ഹാജി എടരിക്കോട് ഉദ്ഘാടനം ചെയ്തു. ജിസാന്‍ കെ.എം.സി.സി സെക്രട്ടറി ജമാല്‍ പി. കമ്പില്‍, യുനൈറ്റഡ് ബഷീര്‍ സാഹിബ് വൈലത്തൂര്‍, സുബൈര്‍ ഒളകര, നൗഫല്‍.സി.എം, ഹസൈന്‍ ഒളകര എന്നിവര്‍ സംസാരിച്ചു. ഷമീല്‍ മുഹമ്മദ് വലമ്പൂര്‍സ്വാഗതംപറഞ്ഞു.