Sorry, you need to enable JavaScript to visit this website.

തബൂക്ക് സോക്കര്‍ ഫിയെസ്റ്റ; അതിയാബ് താസജ് ചാമ്പ്യന്മാര്‍

തബൂക്ക്-ഒന്നര പതിറ്റാണ്ടായി തബൂക്കിലെ കലാ കായിക സാംസ്‌കാരിക രംഗത്ത് മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് തബൂക്ക്  തബൂക്കിലെ മികച്ച എട്ട് ഫുട്‌ബോള്‍ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സോക്കര്‍ ഫിയെസ്റ്റ 2023 ടൂര്‍ണ്ണമെന്റില്‍ അതിയാബ് താസജ് ടീം ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ടൗണ്‍ ടീം തബൂക്കിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയികളായത്. ആദ്യമത്സരങ്ങളില്‍ ബ്ലാക്ക്സ്റ്റാര്‍ എഫ് സി തബൂക്കിനെയും, ടൗണ്‍ ടീം ലയണ്‍സ് തബൂക്കിനേയും, അതിയാബ് താസജ് ബ്ലാക്ക് ആന്റ് വൈറ്റ് തബൂക്കിനേയും റെഡ്‌സീ ദുബ യുണൈറ്റട് എഫ് സി തബൂക്കിനേയും പരാജയപ്പെടുത്തിയാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്. തബൂക്കിലെ മുന്‍കാല ഫുട്‌ബോള്‍ കളിക്കാരെ ഉള്‍പ്പെടുത്തി നടത്തിയ വെറ്ററന്‍സ് ഫുട്‌ബോളില്‍ ലാലു ശൂരനാടിന്റെ നേതൃത്വത്തിലുള്ള സ്‌െ്രെറ്റകേഴ്‌സ് തബൂക്കിനെ മാത്യു നെല്ലുവേലിയുടെ നേതൃത്വത്തിലുള്ള കിങ്ങ്‌സ് തബൂക്ക് ഒരു ഗോളിന് പരാജയപ്പെടുത്തി. തബൂക്കിനെ കുറിച്ചും, ബ്ലാക്ക് ആന്റ് വൈറ്റ് ക്ലബ്ബിന്റെ പതിനാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ച്‌കൊണ്ട് തയ്യാറാക്കിയ നാള്‍വഴികളിലൂടെ എന്ന ഡോക്യുമെന്ററി ഗ്രൗണ്ടില്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് തബൂക്ക് മലയാളികള്‍ക്ക് പുതിയ അനുഭവമായി, ഉദ്ഘാടന ചടങ്ങിലും സമാപന സമ്മാനദാന ചടങ്ങിലും തബൂക്കിലെ വിവിധ സംഘടനാ നേതാക്കള്‍, സ്ഥാപന മേധാവികള്‍, കായിക പ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതിയാബ് താസജ് ബ്രോസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സ് ട്രോഫിയും പ്രസ്മണിയും ഷഫീഖ്, അഷ്‌റഫ്, സാക്കി എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനിച്ചു, ഹെയിന്‍സ് വെഞ്ചേര്‍സ് ഫ്രഷ് താസജ് സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് ട്രോഫിയും െ്രെപസ് മണിയും ഹാരിസ് വയനാട് സമ്മാനിച്ചു,  റമൂസ് താസജ് സ്‌പോണ്‍സര്‍ ചെയ്ത ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡണ്‍ ബോള്‍ അതിയാബ് താസജിലെ ഷാമിലിന് സുല്‍ഫീക്കര്‍ വെട്ടത്തൂര്‍ സമ്മാനിച്ചു, ടൂര്‍ണ്ണമെന്റിലെ ടോപ്പ് സ്‌കോററായി ടൗണ്‍ ടീം തബൂക്കിലെ റമീസിനേയും, മികച്ച ഗോള്‍ കീപ്പറായി അതിയാബ് താസജിലെ ഫസിലിനേയും തിരഞ്ഞെടുത്തു. വ്യക്തിഗത ട്രോഫികളും മെഡലുകളും ബ്ലാക്ക് ആന്റ് വൈറ്റ് ക്ലബ് മെമ്പര്‍മാരും തബൂക്കിലെ വിവിധ സ്ഥാപന ഉടമകളും സമ്മാനിച്ചു. അഷ്‌റഫ് ആലപ്പുഴ, നിഷാദലി എരുമമുണ്ട, ഫസല്‍ എടപ്പറ്റ, സഫീര്‍ ആലപ്പുഴ, സരീസ് വെട്ടുപാറ, അനൂപ് എം ജി, നിഷാദ് വാഴക്കാട്, അമീര്‍ നിലമ്പൂര്‍, ഷബീബ് മഞ്ചേരി, ഡോക്ട്ടര്‍ വൈഷാഖ്, ഇര്‍ഷാദ് ഗന്തൂര്‍, ഖാദര്‍ ഇരിട്ടി, റഷീദ് ലൂണ, യാസര്‍ പരപ്പനങ്ങാടി, ഷഹ്‌സാദ്, ബാദുഷ, അലി ഫുജിസ്റ്റാര്‍, അര്‍ഷദ് മാനു എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി.

 

Latest News