Sorry, you need to enable JavaScript to visit this website.

അരിക്കൊമ്പന് വേണ്ടിയുള്ള ഹര്‍ജികള്‍ ശല്യമായി, ഹര്‍ജിക്കാര്‍ക്ക് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി

ന്യൂദല്‍ഹി - അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ക്ക് കോടതി 25000 രൂപ പിഴ ചുമത്തി. ഹര്‍ജിക്കാര്‍ കോടതി നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്നും  അരിക്കൊമ്പനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. അരിക്കൊമ്പനെ മയക്ക് വെടി വെയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. നിരന്തരമുള്ള അരിക്കൊമ്പന്‍ ഹര്‍ജികളില്‍ നീരസം പ്രകടിപ്പിച്ച കോടതി, അതു മാത്രമാണോ കോടതിയുടെ ജോലിയെന്നും ചോദ്യം ഉന്നയിച്ചു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്‍പര്യ ഹര്‍ജി വരുന്നുവെന്ന് കോടതി പറഞ്ഞു. ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ആഭിഭാഷകനോട് സുപ്രീം കോടതി ചോദിച്ചു. ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയല്‍ ചെയ്യുന്ന ഹര്‍ജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകന്‍ വിമര്‍ശിച്ചതാണ് പിഴയിടാന്‍ കാരണമായത്. 25000 രൂപ പിഴ ഇട്ടത് പിന്‍വലിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇതിന് തയ്യാറായില്ല.

 

Latest News