കൊച്ചി - ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. എറണാകുളം എം ജി റോഡ് ജോസ് ജംഗ്ഷന് സമീപത്താണ് കൊലപാതകം നടന്നത്. തമിഴ്‌നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ മട്ടാഞ്ചേരി സ്വദേശി റോബിന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നോര്‍ത്ത് പൊലീസ് പ്രതിയെ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി. ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലിസ് പറയുന്നത്. സാബുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.