ദോഹ- മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന എക്‌സ്‌പോ 2023 ദോഹ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും സെപ്റ്റംബര്‍ മുതല്‍ തന്നെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ സജ്ജമാകുമെന്നും ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ 2023 ദോഹയുടെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഖൂരി വ്യക്തമാക്കി . ഔദ്യോഗികമായി ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 28 വരെയാണ് എക്‌സ്‌പോ നടക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതുലക്ഷത്തോളം സന്ദര്‍ശകരെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.