തൃശൂർ - ജില്ലയിൽ ഇന്നലെ രാവിലെ ഭൂമിക്കടിയിൽ നിന്നും അനുഭവപ്പെട്ട പ്രകമ്പനം പാതിരാത്രിയിൽ ആവർത്തിച്ചതോടെ ജനം പരിഭ്രാന്തിയിൽ.
തൃക്കൂര്‍, അളഗപ്പനഗര്‍, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂര്‍ മേഖലകളില്‍ വീണ്ടും പ്രകമ്പനവും മുഴക്കവും. ബുധനാഴ്ച രാത്രി 11.29നായിരുന്നു ബുധനാഴ്ച രണ്ടാമത്തെ പ്രകമ്പനം. 3 സെക്കന്‍ഡ് വരെ നീണ്ടുനിന്നതായി ആളുകള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ പരിഭ്രാന്തരായി വീട്ടുകാര്‍ പുറത്തിറങ്ങി രാവിലെ ഉണ്ടായതിനേക്കാൾ കൂടുതൽ ഇടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.