Sorry, you need to enable JavaScript to visit this website.

മഴ കനത്തു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി 

തിരുവനന്തപുരം - കനത്ത മഴയെ തുടർന്ന് കേരളത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധന്) അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർക്കോട്ട് പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ല. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ബുധനാഴ്ച അവധിയായിരിക്കും.
 സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ ഭാഗത്തും മധ്യകേരളത്തിലും വ്യാപകമായും കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശക്തമായ മഴയും രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രിയാത്രയും നിരോധിച്ചു.
 ഇടുക്കി, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‌കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 

Latest News