Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന് ഫണ്ട് കൈമാറി 

ദൽഹി ലീഗ് ഹൗസിനുള്ള ഫണ്ട് ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി നേതാവ് സുധീർ കുരിക്കൾ ഇസ്മയിൽ മൂത്തേടത്തിന് കൈമാറുന്നു.

ജിദ്ദ-ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായി ദൽഹിയിൽ നിർമിക്കുന്ന ഖാഇദെ മില്ലത്ത് സെന്ററിന് നിലമ്പൂർ പോത്തുകല്ല് പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ ഫണ്ട് സമാഹരണത്തിന്റെ ആദ്യ ഗഡു ജിദ്ദ-നിലമ്പൂർ മണ്ഡലം കെ. എം. സി. സി എക്‌സിക്യൂട്ടീവ് അംഗം സുധീർ കുരിക്കളിൽ നിന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ഏറ്റുവാങ്ങി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മാസ്റ്റർ,പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റും മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ റഷീദ് വരിക്കോടൻ,പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ സലൂബ്,ഹുസൈൻ നിലമ്പൂർ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലീം പൂളപ്പാടം,സാദിഖ് ആക്കപ്പറമ്പൻ, അമീർ കുനിപ്പാല എന്നിവർ ആശംസകൾ അർപ്പിച്ചു. 

Latest News