Sorry, you need to enable JavaScript to visit this website.

സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച മക്കള്‍ക്കെതിരെ കേസില്ല; പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കെ. ബൈജുനാഥ്

കോഴിക്കോട്- അമ്മയുടെ സ്വത്ത് തട്ടിയെടുക്കുന്നതിന് ആണ്‍മക്കള്‍ ശ്രമിക്കുകയാണെന്ന പരാതി നിസ്സാരമാക്കി തള്ളിക്കളഞ്ഞ പന്നിയങ്കര പോലീസിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
ഫറോക്ക് അസിസ്റ്റ്ന്റ് പോലീസ് കമ്മീഷണര്‍ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ജൂലൈ 14 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.  
മീഞ്ചന്ത മിനി ബൈപ്പാസ് റോഡ് അര്‍ച്ചന ഹൗസില്‍ എം. കെ. സാവിത്രി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.  മകളുടെ സംരക്ഷണയിലാണ് അമ്മ താമസിക്കുന്നത്. ആണ്‍മക്കള്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി അമ്മ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.  താനും മകളും താമസിക്കുന്ന വീട്ടിലേക്ക് ആണ്‍മക്കള്‍ സിസിടിവി സ്ഥാപിച്ചതിനെതിരെ പന്നിയങ്കര പോലീസ് പരാതി നല്‍കിയപ്പോള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് മനുഷ്വത്വരഹിതമായ പെരുമാറ്റമുണ്ടായി.  തുടര്‍ന്ന് മകളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും പരാതിയില്‍ പറയുന്നു.

 

Latest News