മക്ക-ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര പുരോഗമിക്കുന്നു. ഹജ് കമ്മിറ്റിക്കു കീഴിലെത്തിയ ഹാജിമാരില്‍ 2699 പേര്‍ വിശുദ്ധ കര്‍മത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. എട്ട് വിമാനങ്ങളിലായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്രയും ഹാജിമാര്‍ മടങ്ങിയത്. ഹജ് നിര്‍വഹിച്ച ശേഷം റൗദ സന്ദര്‍ശനത്തിനായി 392 ഹാജിമാര്‍ മദീനയിലെത്തി. ഹജ് കമ്മിറ്റി വഴി വന്നവരില്‍ 1,36,259 ഹാജിമാരാണ് മക്കയില്‍ അവശേഷിക്കുന്നത്. സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ ഹാജിമരുടെ മടക്ക യാത്രയും പുരോഗമിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ ഹജ് മിഷന്റെ ഡെയ്‌ലി ഹജ് ബുള്ളറ്റിന്‍ കാണാം