റിയാദ് - രണ്ടു യുവതികളുടെ സ്‌നാപ്ചാറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് സ്വകാര്യ ഫോട്ടോകള്‍ കൈക്കലാക്കി അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിന് ശ്രമിച്ച മൂന്നു പ്രതികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് കൈക്കലാക്കിയ ഫോട്ടോകള്‍ പരസ്യപ്പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിന് അജ്ഞാതര്‍ ശ്രമിക്കുന്നതായി യുവതികള്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കുകയായിരുന്നു. വൈകാതെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് സാധിച്ചു. രണ്ടു സൗദി യുവാക്കളും ഒരു യെമനിയുമാണ് അറസ്റ്റിലായതെന്നും ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് അറിയിച്ചു.