ദുബായ്-കാബിന്‍ ക്രൂ, പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍, ഐടി പ്രൊഫഷണലുകള്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാര്‍ എന്നിവരുള്‍പ്പെടെ 180 തസ്തികകളിലായി അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റിന് ഒരുങ്ങി ദുബായിലെ എമിറേറ്റ്‌സ് ഗ്രൂപ്പ്. അടുത്ത വലിയ വളര്‍ച്ചാ ഘട്ടത്തിനുള്ള അടിത്തറ പാകുന്നതിന്
പുത്തന്‍ പ്രതിഭകള്‍ക്കായുള്ള ആഗോള റിക്രൂട്ട്‌മെന്റ് നടത്തുകയാണെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ ജേലികള്‍ക്കായി ആഗോളതലത്തില്‍ ഏകദേശം 2.7 ദശലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പിലെ ഹ്യൂമന്‍ റിസോഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഒലിവര്‍ ഗ്രോഹ്മാന്‍ പറഞ്ഞു. ഏറ്റവും കാര്യക്ഷമവും ഫലപ്രദവുമായ രീതിയില്‍ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുന്നതിനും തെരഞ്ഞെടുക്കുന്നതിനും ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള മികച്ച റിക്രൂട്ട്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭാവി വളര്‍ച്ചയെയും വികാസത്തെയും പിന്തുണയ്ക്കുകയും നയിക്കുകയും ചെയ്യുന്ന മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിലാണ് ശ്രദ്ധ.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം