Sorry, you need to enable JavaScript to visit this website.

ഓഗസ്റ്റിലും എണ്ണ ഉല്‍പാദനം സൗദി കുറക്കും, എണ്ണ വില ബാരലിന് 75 ഡോളര്‍ കവിഞ്ഞു

റിയാദ്- എണ്ണ കയറ്റുമതി കുറയ്ക്കാനുള്ള റഷ്യയുടെ തീരുമാനവും പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ ഉല്‍പാദനം സൗദി അറേബ്യ  സ്വമേധയാ വെട്ടിക്കുറച്ചത് ഓഗസ്റ്റിലേക്ക് കൂടി പ്രാബല്യത്തിലാക്കിയതും എണ്ണ വിലയില്‍ വര്‍ധനവിന് ഇടയാക്കി.
സെപ്റ്റംബര്‍ ഡെലിവറിക്കുള്ള ബ്രെന്റ് ക്രൂഡ് 0.54% ഉയര്‍ന്ന് ബാരലിന് 75.05 ഡോളറായി. ഓഗസ്റ്റ് ഡെലിവറിക്കുള്ള യു.എസ് ക്രൂഡ് 0.54% ഉയര്‍ന്ന് ബാരലിന് 70.17 ഡോളറിലെത്തി.
വില പിടിച്ചുനിര്‍ത്താന്‍ ഒപെകും സഖ്യകക്ഷികളും ആവര്‍ത്തിച്ച് ശ്രമിച്ചിട്ടും ഈ വര്‍ഷം ഇതുവരെ എണ്ണ വില 11 ശതമാനം കുറഞ്ഞിരുന്നു.
ഇന്ന് യു.എസ് വിപണിക്ക് അവധിയാണ്. വ്യാപാരം നാളെ പുനരാരംഭിക്കും.

 

Latest News