റിയാദ്- റിയാദ്, മക്ക, മദീന, അല്‍-ഷര്‍ഖിയ, ജിസാന്‍, അസീര്‍ എന്നിവിടങ്ങളില് പൊടിക്കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
റിയാദ് മേഖലയില്‍ ശക്തമായ പൊടിക്കാറ്റില്‍ ദൃശ്യക്ഷമത കുറയുമെന്ന് കേന്ദ്രം വിശദീകരിച്ചു. അല്‍-ഖര്‍ജ്, അല്‍-ദിരിയ, അല്‍-മജ്മ, താദിഖ്, ഹുറൈമില, റമ എന്നിവിടങ്ങളില്‍ പൊടിക്കാറ്റുണ്ടാകും. അല്‍-അഫ്‌ലാജ്, അല്‍-സുലൈയില്‍, അല്‍-ദവാദ്മി എന്നിവിടങ്ങളിലും ശക്തമായകാറ്റിനും പൊടിക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം എട്ട് വരെ ഇത് തുടരും.
ജിസാന്‍ മേഖലയില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അബു ആരിഷ്, അഹദ് അല്‍ മസര്‍ഹ, അല്‍-തവ്വല്‍, അല്‍-ഫത്തേഹ, സംതഹ്, സബ്യ, ദാംദ്, അല്‍-ഹാരിത്, അല്‍-ദാഇര്‍, അല്‍-റേ, അല്‍-അരിദ, അല്‍-ഐദാബി, ഫിഫ, ഹറൂബ് എന്നിവിടങ്ങളില്‍ മഴ പെയ്‌തേക്കാം. ജിസാന്‍, ഫുര്‍സാന്‍, അല്‍-ദര്‍ബ്, ബിഷ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം എട്ട്് വരെ ശക്തമായ കാറ്റിനും പൊടിക്കും സാധ്യതയുണ്ട്.