മറുനാടന്‍ മലയാളിയുടെ ബാങ്ക്  അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തിരുവനന്തപുരം-മറുനാടന്‍ മലയാളി ഓണ്‍ലൈന്റെ പ്രവര്‍ത്തനം നിലച്ചു. ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളും പോലീസ് പിടിച്ചെടുത്തു. 25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. മറുനാടന്‍ മലയാളിയുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഓഫിസില്‍ എത്തരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.വ്യാജവാര്‍ത്താ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു

Latest News