Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹഫറിനെ ആഘോഷത്തിമിർപ്പിലാക്കി ഒ.ഐ.സി.സി ഈദോത്സവം

ഹഫർ അൽബാത്തിൻ- രണ്ടാം പെരുന്നാൾ ദിനത്തിൽ ഹഫർ അൽബാത്തിനിൽ ഒ.ഐ.സി.സിയുടെ ഈദോത്സവം അരങ്ങേറി.
പ്രാർഥനാ ഗാനങ്ങൾ ആലപിച്ച് തുടക്കം കുറിച്ച ഒ.ഐ.സി.സി ഈദോത്സവം-2023 ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കൊട്ടിക്കയറി. 
റിയാദിൽ നിന്നും നാട്ടിൽ നിന്നുമെത്തിയ കലാകാരന്മാർ ചടുലമായ നൃത്തച്ചുവടുകളോടെ ആലപിച്ച ഇമ്പമാർന്ന ഗാനങ്ങൾ ഹഫർ അൽ ബാത്തിനിലെ കലാസ്വാദകർക്ക് നേരം പുലരുവോളം സംഗീത സാന്ദ്രമായ അന്തരീക്ഷം സമ്മാനിക്കുകയായിരുന്നു ഈദോത്സവം. സ്ത്രീകളും കുട്ടികളുമടങ്ങിയ ജനനിബിഡമായ സദസ്സ് പരിപാടി അവസാനിക്കുന്നതു വരെ ഈദോത്സവത്തിൽ ലയിച്ചിരുന്നത് വേറിട്ട കാഴ്ചയായിരുന്നു. 
സദസ്സിന്റെ അഭിരുചിയറിഞ്ഞ് വിഭവസമൃദ്ധമായ ഗാനങ്ങളും നൃത്ത നൃത്യങ്ങളും കലാകാരന്മാർ വിളമ്പിയപ്പോൾ സദസ്സൊന്നാകെ ഇളകി മറിഞ്ഞു. പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്ക് ഹഫർ അൽ ബാത്തിനിലെ സദസ്സ് നൽകിയ  നിർലോഭമായ പ്രോത്സാഹനമാണ് ഈദോത്സവത്തിന്റെ വിജയഘടകം. പ്രസിഡന്റ് ടി.എ സലീം കീരിക്കാടിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റായി നിയമിതനായ ബിജു കല്ലുമലയ്ക്ക് ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സിയുടെ സ്‌നേഹാദരവ് സിദ്ധീഖ് ബേക് വേ കൈമാറി. 2023-25 കാലയളവിലേക്കുള്ള ഒ.ഐ.സി.സി മെമ്പർഷിപ്പ് കാർഡ് പ്രോഗ്രാം കൺവീനർമാരായ സൈഫുദ്ധീനും രതീഷും ചേർന്ന് ദമാം റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ സലീമിൽ നിന്ന് ഏറ്റുവാങ്ങി.
ദമാം റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി നേതാക്കളായ ഇഖ്ബാൽ ആലപ്പുഴ, സജി പടിപ്പുര, ഷബ്നാസ് കണ്ണൂർ, അനൂപ്, ജേക്കബ്, ജിതേഷ്, സാബു സി.തോമസ്, നുഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി സ്വാഗതവും വിപിൻ മറ്റത്ത് നന്ദിയും പറഞ്ഞു. ദമാമിൽ നിന്നെത്തിയ നിതിൻ കണ്ടമ്പേത്തായിരുന്നു അവതാരകൻ.

Latest News