ജിദ്ദ- ഹജ് 2023 ൽ മികച്ച രീതിയിൽ സേവനമർപ്പിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയോടെ ജിദ്ദ ഹജ് വെൽഫെയർ ഫോറം പ്രവർത്തകർ മിനായിൽ നിന്ന് മടങ്ങി. ഇരുനൂറോളം വളണ്ടിയർമാർ ത്യാഗപൂർണമായ ഹജിന്റെ അനുഷ്ഠാന കർമങ്ങൾ നടന്ന പ്രദേശങ്ങളിൽ സജീവമായിരുന്നു.
തമ്പുകളിലെത്തിച്ചേരാനുള്ള വഴി അറിയാതെ വലഞ്ഞവരെ തമ്പുകളിൽ എത്തിച്ചും ദിവസങ്ങൾ കണ്ടു കിട്ടാതിരുന്നവരെ കണ്ടെത്തിയും, രോഗികളായവരെ ആശുപത്രിയിലെത്തിച്ചും, ചക്രക്കസേര സേവനം നൽകിയും, ജംറയിൽ കല്ലെറിയാൻ സഹായിച്ചും സേവനങ്ങൾ നിർവിഘ്‌നം തുടർന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നെത്തിയ വളണ്ടിയർമാരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സേവന പ്രവർത്തനങ്ങൾക്ക് ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ്, ജനറൽ കൺവീനർ അഷ്‌റഫ് താലികശ്ശേരി, വളണ്ടിയർ ക്യാപ്റ്റൻ ഷാഫി മജീദ്, ട്രഷറർ ഷറഫു കാളികാവ് (ഹജ് മിഷൻ കോർഡിനേഷൻ), രക്ഷാധികാരി ചെമ്പൻ അബ്ബാസ് എന്നിവർ നേതൃത്വം നൽകി.
അനുബന്ധ പ്രവർത്തനങ്ങളായ മക്ക കോർഡിനേഷൻ ജാബിർ മഹബൂബ്, ഭക്ഷണ വിതരണം റഷീദ് ഓയൂർ, ഐ.ടി വിഭാഗം സഹീർ ചെറുകോട്, ലോജിസ്റ്റിക് കോർഡിനേഷൻ നഈം, മുംതാസ് അഹ്മദ്, റഷീദ് കാപ്പുങ്ങൽ, അബ്ദുൽ നാസർ ആക്കാട്, ക്യാമ്പ് കോർഡിനേഷൻ എം.പി അബ്ദുൽ ജബ്ബാർ, മുഹമ്മദ് ആഷിഖ്, ഫീൽഡ് കോർഡിനേഷൻ ഗഫൂർ കെ.സി, സൽമാൻ ചക്കിപ്പറമ്പൻ, കൊടശ്ശേരി കുഞ്ഞുമുഹമ്മദ്, ആബിദ് അലി, കെ.വി. മൊയ്തീൻ, ഫൈസൽ മക്കരപ്പറമ്പ്, ഇസ്മയിൽ കൂരിപ്പൊയിൽ, ജനറൽ സെകട്ടറി സൈനുൽ ആബിദ്, റഹീം ഒതുക്കുങ്ങൽ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ കോൺസുലേറ്റിന്റെ ഉപദേശ നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും നേതൃത്വം പ്രത്യേകം നന്ദി അറിയിച്ചു.
ഹാജി മാർക്ക് സഹായമെത്തിക്കുന്ന സേവന പ്രവർത്തനങ്ങളിൽ മറ്റു സംഘടനകളുടെ വളണ്ടിയർമാരോട് ഇത്തവണ പരസ്പരം കൈകോർത്തത് ശ്രദ്ധേയമായി. വരും വർഷങ്ങളിലും മികച്ച പരിശീലനവും കൂടുതൽ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കിയും വളണ്ടിയർ പ്രവർത്തനങ്ങൾ നടത്തുമെന്നും ഫോറം നേതൃത്വം അറിയിച്ചു.