കോഴിക്കോട്- കുടുംബ തർക്കത്തെ തുടർന്ന് ജീവനൊടുക്കാൻ ഫറോക്ക് പുഴയിൽ ചാടിയ യുവ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി.
മലപ്പുറം മഞ്ചേരി ജെ.ടി. എസ് സ്‌കൂളിന് സമീപം തട്ടാൻ പുറത്ത് ജിതിന്റെ(30) മൃതദേഹമാണ് ഇന്നലെ ഉച്ചക്ക് 2.45 ഓടെ ചാലിയാറിൽ നിന്ന് ഫയർ ഫോഴ്‌സ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ജിതിന്റെ കൂടെ ചാലിയാറിൽ ചാടിയ ഭാര്യ വർഷ (23) യെ ഒരു ലോറി െ്രെഡവർ രക്ഷപ്പെടുത്തിയിരുന്നു. അവർ മെഡിക്കൽ കോളെജാശുപത്രിയിൽ ചികിത്സയിലാണ്. ജിതിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ആറുമാസം മുൻപാണ് ഇരുവരും മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹിതരായത്.