ഷാര്‍ജ- കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായി.മാട്ടൂല്‍ സെന്‍ട്രല്‍ ജുമാ മസ്ജിദിനു സമീപത്തെ ടി. ടി.പി.അബ്ദുള്‍ സമദ് (50) ആണ് മരിച്ചത്.
വര്‍ഷങ്ങളായി ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പാപ്പിനിശ്ശേരി സ്വദേശിയാണ്. പരേതനായ മുസ്തഫ ഹാജിയുടെയും ടി.ടി. പി.ജമീലയുടെയും മകനാണ്. ഭാര്യ സാഹിദത്ത് (മാട്ടൂല്‍). മക്കള്‍ അന്‍സില്‍, ഷെസിന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.