കോട്ടയം -അരിയില്‍ ഷുക്കുര്‍ വധക്കേസില്‍ സിബിഐയെയും പോലീസിനെയും കെ.സുധാകരന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.സുധാകരനെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യമില്ല. ബി.ആര്‍. എം ഷഫീറിന്റെ വാക്കുകള്‍ വളച്ചൊടിക്കേണ്ട കാര്യമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
34 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇ.പിജയരാജനും ടി.വി രാജേഷിനും എതിരെ പോലീസ് കേസെടുത്തതെന്ന തരത്തില്‍ ഷഫീറിന്റെ പ്രസംഗം വിവാദമാക്കേണ്ട ആവശ്യമില്ല. അത് ഒരു പ്രസംഗം മാത്രമാണ്
ഷുക്കൂര്‍ വധക്കേസില്‍ 34 പ്രതികളാണ് ഉണ്ടായിരുന്നത്. 2016 ലാണ് ഷുക്കൂറിന്റെ ഉമ്മ സിബിഐയെ അന്വേഷണം ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ടത്. ഭരണ മാറ്റം ഉണ്ടാകുമെന്ന് കരുതിയാണ് ഇത് ചെയ്തത്. സിബിഐയിലേക്ക് പോയില്ലെങ്കില്‍ ഭരണം മാറുമ്പോള്‍ അന്വേഷണം വഴി തെറ്റുമെന്ന് ഷുക്കൂറിന്റെ കുടുംബത്തിന് ആശങ്ക ഉണ്ടായിരുന്നു. അതാണ് കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. ഈ കേസില്‍ ഒരു സ്വാധീനത്തിനും ആരും വഴിപ്പെട്ടിട്ടില്ല. അത് തനിക്ക് നേരിട്ടറിയാവുന്നതാണ്. സുധാകരനെ സര്‍ക്കാര്‍ തേജോവധം ചെയ്യുകയാണ്. കോടതി പറയട്ടെ അദ്ദേഹം കുറ്റക്കാരനാണോ എന്ന്. എന്നാല്‍ അതിനു മുമ്പ് കുറ്റക്കാരനെന്ന് വിധിക്കുന്നത് ഒരു ഗവണ്‍മെന്റിന് ചേര്‍ന്നതല്ല.