തിരുവനന്തപുരം - കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് (പവന് 80 രൂപ) കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5405 രൂപയും പവന് 43,240 രൂപയുമായി.
ശനിയാഴ്ച പുതിയ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. എന്നാല്‍ ഞായറാഴ്ച വില മാറ്റമില്ലാതെ തുടര്‍ന്നു. ഒരു ഗ്രാമിന് 5,415 രൂപയും പവന് 43,320 രൂപയുമാണ് ഞായറാഴ്ച സംസ്ഥാനത്തെ സ്വര്‍ണവില.
ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണ് ജൂണില്‍ രേഖപ്പെടുത്തിയിരുന്നത്.