കാസര്‍ഗോഡ് - സംസ്ഥാന വൈദ്യൂതി ബോര്‍ഡും മോട്ടാര്‍ വാഹന വകുപ്പും തമ്മിലുള്ള പോര് തുടരുന്നു. പകരത്തിന് പകരം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കെ എസ് ഇ ബിയ്ക്ക് വേണ്ടി കാസര്‍കോട്ട് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടു. ആര്‍ ടി ഒയുടെ അനുമതിയില്ലാതെ കെ എസ് ഇ ബി എന്ന ബോര്‍ഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബില്‍ അടയ്ക്കാത്തതിന് കാസര്‍ഗോഡ് ആര്‍ ടി ഒ എന്‍ഫോഴ്‌സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെ എസ് ഇ ബി ഊരിയിരുന്നു. കല്‍പ്പറ്റയില്‍ തുടക്കമിട്ട മോട്ടോര്‍ വാഹന വകുപ്പ് - കെ എസ് ഇ ബി പോര് മറ്റ് ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കല്‍പ്പറ്റയില്‍ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെ എസ് ഇ ബി വാഹനത്തിന് പിഴ നോട്ടിസ് നല്‍കിയ എ ഐ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് കെ എസ് ഇ ബി ഊരിയിരുന്നു. തുടര്‍ന്ന് ബില്‍ തുക കുടിശികയായതിനാല്‍ മട്ടന്നൂരിലെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷന്‍ കെ എസ് ഇ ബി വിഛേദിച്ചിരുന്നു. അടിയ്ക്ക് തിരിച്ചടി എന്ന നിലയിലാണ് ഇപ്പോള്‍ കെ എസ് ഇ ബിയ്ക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടത്. വകുപ്പുകള്‍ തമ്മിലുള്ള തിരിച്ചടി തുടരുമ്പോഴും പ്രശ്‌ന പരിഹാരത്തിന് ഇരു വകുപ്പുകൡലെയും ഉന്നത ഉദ്യോഗസ്ഥര്‍ ആരും രംഗത്തെത്തിയിട്ടില്ല.