മകളെ മരുമകന്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മാതാവ് തലക്കടിയേറ്റ് മരിച്ചു

തിരുവനന്തപുരം - മകളെ മരുമകന്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മാതാവ് തലക്കടിയേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര കടകുളം സ്വദേശി തങ്കം (65) ആണ് മരുമകന്‍ റോബര്‍ട്ടിന്റെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നരേമാണ് സംഭവം നടന്നത്. മകള്‍ പ്രീതയെ ഭര്‍ത്താവ്  റോബര്‍ട്ട് മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ തങ്കത്തിനെ റോബര്‍ട്ട് ഇരുമ്പ് ദണ്ഡ് എടുത്ത് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്കത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണമടഞ്ഞു. റോബര്‍ട്ടിനെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.

 

Latest News