കണ്ണൂര്‍- സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാനൂര്‍ പത്തായക്കുന്നില്‍ ഇന്നലെ രാത്രിയാണ് സംഭവം. അനിയനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.രജീഷ്, ഭാര്യ സുബിന, ഇവരുടെ ആറ് വയസുകാരനായ മകന് ദക്ഷന് എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് രജീഷിന്റെയും കുടുംബത്തിന്റെയും നേര്‍ക്ക് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. രഞ്ജിത്തിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.