പയ്യന്നൂര്‍- ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളത്തെ കെ.രാജേഷിനാണ് കുറുക്കന്റെ കടിയേറ്റത്. കാലില്‍ ആഴത്തില്‍ മുറിവേറ്റ രാജേഷ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഞായര്‍ വൈകിട്ടാണ് സംഭവം. രാജേഷ് തനിച്ച് ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് റോഡിന് കുറുകെ ചാടി വീണ കുറുക്കന്‍ കാലിന് കടിച്ചത്. ഉടന്‍ തന്നെ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത.്