തിരുവനന്തപുരം- കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തമ്മിലുള്ള തർക്കം പൊതു മധ്യത്തിലേക്ക്. ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ താൻ മത്സരിക്കുക തന്നെ ചെയ്യുമെന്ന് ശോഭ പറഞ്ഞു. കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേ ടമുണ്ട്. രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ ആരാണെങ്കിലും പുകച്ച് പുറത്തു കൊണ്ടു വരും. ബി.ജെ.പിയിൽ ഇതുവരെ സ്ഥാനാർ ത്ഥികളെ നിശ്ചയിച്ചിട്ടില്ല. അണിയറയിലെ അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുത്ത യോഗത്തിൽ ഉൾപ്പെടുത്താത്തതാണ് ശോഭാ സുരേന്ദ്രനെ ചൊടി പ്പിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ കേന്ദ്രമന്ത്രി വി. മുരളീ ധരൻ മത്സരിക്കുമെന്ന വാർത്ത പുറത്തു വന്നിരുന്നു. ഇതിനോടാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭ മത്സരിച്ച മണ്ഡലമാണ് ആറ്റിങ്ങൽ. ജെ പി നദ്ദയുടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിൽ മറുപടി പറയേണ്ടത് കെ. സുരേ ന്ദ്രനാണെന്ന് ശോഭ പ്രതികരിച്ചു. ബി.ജെ.പി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങൾ ഉയ രുന്നതെന്നും അവർ പ്രതികരിച്ചു. തന്നെ ക്ഷണിക്കാത്തതിൽ വേദനയുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ശോഭാ സുരേന്ദ്രന്റെ പ്രതികരണങ്ങൾക്ക് സുരേന്ദ്രൻ വ്യക്തമായ മറുപടി നൽകിയില്ല. ഇക്കാര്യത്തിൽ മറുപടി പറയാനില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികര ണം. തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം ബി.ജെ.പി എ ക്ലാസ് പരിഗണന നൽ കുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷത്തോളം വോട്ട് നേടിയിരുന്നു. ശോഭ സുരേന്ദ്രനായിരുന്നു അന്ന് സ്ഥാനാർഥി. ഈഴവ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ശോഭയെ മാറ്റി വി. മുരളീധരനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.