കൊച്ചി- അഞ്ചര ഗ്രാം എം. ഡി. എം. എയുമായി യുവാവ് പിടിയിലായി. ചേലക്കുളം ഉള്ളാട്ടു കൂടി വീട്ടില്‍ മുഹമ്മദ് ജാഷിന്‍ (23) ആണ് തടിയിട്ട പറമ്പ് പോലീസിന്റെ പിടിയിലായത്.
സൗത്ത് വാഴക്കുളം പോസ്റ്റോഫീസ് ജംഗ്ഷനിലെ വീട്ടില്‍ നിന്നും 26 ഗ്രാം എം. ഡി. എം. എയും രണ്ട് കിലോ കഞ്ചാവും പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായടത്ത് വീട്ടില്‍ അജ്മല്‍, മണ്ണൂ പറമ്പന്‍ വീട്ടില്‍ മുഹമ്മദ് അസ്ലം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മയക്ക്മരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കിയിരുന്നതും മുഹമ്മദ് ജാഷിനാണ്. ബാംഗ്ലൂരില്‍ നിന്നാണ് മയക്ക്മരുന്ന് എത്തിക്കുന്നത്. യുവാക്കളേയും വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ടാണ് ഇവര്‍ രാസലഹരി കൊണ്ടുവരുന്നത്.
ഇന്‍സ്‌പെക്ടര്‍ വി. എം. കേഴ്‌സണ്‍, എസ്. ഐമാരായ പി. എം റാസിഖ്, കെ. ഉണ്ണികൃഷ്ണന്‍, എ. എസ്. ഐമാരായ കെ. പി അബു, ജി. ബാലാമണി, എസ്. സി. പി. ഒ എ. ആര്‍ ജയന്‍, സി. പി. ഒമാരായ അരുണ്‍ കെ. കരുണ്‍, കെ. ആര്‍. വിപിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.